Wednesday, July 17, 2013

നെട്ടുരെ കുട്ടികളും ഫുട്ടുരെ ടീച്ചറും

അധ്യാപനത്തിന്റെ  മഹാത്വത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കുട്ടികളിൽ അധ്യാപകര്  എത്രത്തോളം സ്വാദീനം  ചെലുത്തുന്നുണ്ട് എന്ന് മനസ്സിലാക്കിക്കാനും ഒരു നല്ല ഗുരു പറഞ്ഞു തന്ന കഥ ; 

"ആശാനക്ഷരം  ഒന്നു  പിഴാച്ചാൽ  അൻപത്തൊന്നു പിഴക്കും ശിഷ്യന് "






 കേരളത്തിലെ മലയോര ഗ്രാമത്തിലുള്ള ഒരു വിദ്യാലയം ;ഹർത്താ ലുകളോ ,
പണി മുടക്കുകളോ ,പഠിപ്പു മുടക്കുകളോ ,സമരങ്ങളോ  ഒന്നുമില്ലാത്ത
 ഒരു അസാധാരണ ദിവസം 

അന്നത്തെ  ദിവസം ആ സ്കൂളിലെ അധ്യാപകരെ സംബന്ധിച്ച്  ഒരു പിരിമുറുക്കത്തിന്റെ 
 ദിവസമാണ് കാരണം ഇന്ന് സ്കൂളിൽ  ഇൻസ്പെക്ഷൻ  ആണ് .

 ഇൻസ്പെക്ഷൻ  ടീം 9 B യിൽ കയറി ,കുട്ടികളെല്ലാം കുളിചിട്ടുണ്ട്‌  കുറി തൊട്ടിട്ടുണ്ട് ,
ഒരേ ഈണത്തിലുള്ള ഗുഡ് മോർണിംഗ് .ടീച്ചര് സന്തോഷത്തോടെ ഒരു മൂലയ്ക്ക് 
ചിരി വരുത്തികൊണ്ട് നില്ക്കുന്നു 

 ഇൻസ്പെക്ഷൻ  ടീമിലുള്ള സുരേഷ് സർ ബോർഡിൽ ' NATURE ' എന്നെഴുതി 
കുട്ടികളോട് വായിക്കാൻ പറഞ്ഞു 
എല്ലാ കുട്ടികളും വായിച്ചത് ഒരേ പോലെ ഒരേ ഈണത്തിൽ " ..നെട്ടുരെ.. '.
സുരേഷ് സാറിനു ദേഷ്യം വന്നു ,കുട്ടികളെ വഴക്ക് പറഞ്ഞു ,
ഇവരെ എല്ലാം തോല്പ്പിച്ചു ഒന്പതാം ക്ലാസ്സിൽ  ഒന്നു കൂടെ ഇരുത്താൻ പറഞ്ഞു ,
ഇത് കേട്ട് കൊണ്ട് നിന്ന ക്ലാസ് ടീച്ചര് വിശാലാക്ഷിയമ്മ  സങ്കടത്തോട്‌ കൂടി പറഞ്ഞു 
"..പാവം കുട്ടികൾ ഇവരെ തോൽപ്പിച്ചാൽ ഇവരുടെ ഫുട്ടുരെ എന്താകും  സാറേ ...."

ഗുണപാഠം :ടീച്ചര്  ഫുട്ടുരെ  ആയാൽ  കുട്ടികൽ നെട്ടുരെ ആകും 

Tuesday, July 9, 2013

മിണ്ടല്ലേ അമ്മകിളി പറന്നു പോകും

ഇത് പറഞ്ഞു കേട്ട ഒരു കഥയാണ് .പറഞ്ഞു കേട്ടത് എന്ന് വെച്ചാൽ ഒരു നട്ടപാതി രാത്രിയിൽ
ഞങ്ങൾ ഒരു വീടിന്റെ പിറകില പതുങ്ങി നിൽകുമ്പോൾ .പേടിക്കേണ്ട ,പേടിക്കേണ്ട  ഞങ്ങൾ കള്ളന്മാരോ
ഒളിഞ്ഞു നോട്ടക്കാരോ ഒന്നുമല്ല .ആ  വീട്ടിലേക്കു കയറി പോയ വില്ലേജ് ഓഫീസറെ കിട്ടിയാൽ പിടിക്കാനും
ഒക്കുമെങ്കിൽ ഒരു തെങ്ങിൽ കേട്ടിയിടാനും പറ്റിയാൽ രണ്ട് അടി കൊടുക്കാനും ആയി നില്ക്കുന്ന സാമുഹ്യ പ്രവർത്തകരും സദാചാര വാദികളും  ആണ് ,ഇപ്പോൾ മനസ്സിലായോ ഞങ്ങളുടെ മൂല്യബോധം .
അങ്ങനെ നിൽക്കുമ്പോൾ ഒരു മണ്ടൻ വിടുവായന് ,തടിയൻ  സംസാരിച്ചു ,ഇത് കേട്ടു കൂട്ടത്തില രസികനായ
സുരേഷ്  പറഞ്ഞ കഥയാണ് 'മിണ്ടല്ലേ  അമ്മകിളി  പറന്നു പോകും '

ഈ കഥ നടക്കുന്നതും ഒരു പാതി രാത്രിയില ആണ് .നല്ല നിലാവുള്ള ഒരു രാത്രിയില നല്ലവനായ ഒരു കള്ളൻ
തന്റെ ജോലിക്കായി ഇറങ്ങി.നല്ലവനായ കള്ളൻ എന്ന് പറയാൻ കാരണം ഈ കള്ളൻ ആരെയും ഉപദ്രവിക്കാറില്ല ,തേങ്ങ മോഷണം ആണ് ഇഷ്ടം .അങ്ങനെ നമ്മുടെ കള്ളൻ ഒരു വീടിനു മുന്നിലുള്ള തെങ്ങിൽ
കയറി ,തെങ്ങിന്റെ മണ്ടയിൽ  എത്തി..ഈ സമയത്താണ്  ഗ്രിഹ നാഥൻ  പട്ടാളക്കാരൻ  ഭാസ്കരണ്ണൻ
തെങ്ങിന് യുറിൻ  തളിക്കാനയി വെളിയിലേക്ക് വന്നത് .തെങ്ങിന്റെ മുകളില അനക്കം കേട്ട് ടോര്ച്  മുകളിലേക്ക് അടിച്ചു അലറി "...ആരെടാ അവിടെ ...." .ഇത് കേട്ട് തെങ്ങിന മുകളില ഇരുന്ന കള്ളൻ പറഞ്ഞു
"ശ്.. ശ്.. ശ്..  മിണ്ടല്ലേ  അമ്മകിളി  പറന്നു പോകും ".എങ്ങനെ ഉണ്ട് നമ്മുടെ കള്ളൻ പാവം അല്ലെ ...

കളക്ടറുടെ മരണം

കളക്ടറുടെ  മരണം 

കലക്ടറുടെ അമ്മ മരിച്ചു ,എല്ലാവരും വന്നു 
നിന്നു തിരിയാ ന്  സ്ഥലമില്ലാത്ത അവസ്ഥ 
ദുഃഖം തളം കെട്ടി നില്ക്കുന്ന അന്തരീക്ഷം .

കലക്ടറുടെ ഭാര്യ  മരിച്ചു ,എല്ലാവരും വന്നു 
നിന്നു തിരിയാ ന്  സ്ഥലമില്ലാത്ത അവസ്ഥ 
ദുഃഖം തളം കെട്ടി നില്ക്കുന്ന അന്തരീക്ഷം .

കളക്ടര്  മരിച്ചു,ആരും വന്നില്ല 
അല്ല  ; ഇനി വന്നിട്ട് എന്തിനാ ആരെ  കാണിക്കാനാ 

Sunday, September 5, 2010

പ്രണയം ധൈര്യം ആവശ്യപ്പെടുന്നു !

"ആദ്യം കണ്ട നിമിഷം മുതല്‍ തന്നെ ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരുന്നു.
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ എന്‍റെ ജീവിതം മുഴുവന്‍
നിലാവ് പരത്താനുള്ള കഴിവുള്ളതായി എനിക്ക് തോന്നി....!
പറയാന്‍ വെമ്പി നിന്ന്, എന്‍റെ ഭാവനയില്‍ തന്നെ സ്ഖലനം സംഭവിച്ച
വാക്കുകള്‍ക്കു ഈ പ്രപഞ്ചം മുഴുവന്‍ പൂക്കാലം സൃഷ്ടിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.
നിന്‍റെ നോട്ടങ്ങള്‍ മൗനമായി
എന്നോട് പറയാന്‍ ആഗ്രഹിച്ചതു എന്തെല്ലാമായിരുന്നു?
നമ്മള്‍ പറയാതെ പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്നെ പിന്തുടരുന്നു?!
ചോദ്യങ്ങള്‍ ചോദിച്ചു കുഴപ്പത്തിലാക്കുന്ന എന്‍റെ സന്ദേഹിയായ മനസ്സ്
കാണുന്നത് നിന്നിലെ ശിശിര കാലമാണ്.
പ്രണയത്തിന്‍റെ ഭ്രൂണഹത്യ......
പാപമാണെങ്കില്‍....?
നമുക്ക് ശിക്ഷ വിധിക്കുന്നത് ആരായിരിക്കും?"

Friday, September 3, 2010

വില്‍പ്പത്രം



പറന്നു പോയ പ്രാവ്
എന്‍റെ ബാല്യത്തിന് .

നഷ്ട്ടപ്പെട്ട പനിനീര്‍പൂവ്
എന്‍റെ കൌമാരത്തിന്.

നിറം മങ്ങിയ ചുമപ്പ്
എന്‍റെ യൌവനത്തിന് .

കളങ്കമില്ലാത്ത സ്വാര്‍ത്വത
എന്‍റെ മധ്യവയസ്സിന് .

ശിഖരങ്ങളില്ലാത്ത ആല്‍മരം
എന്‍റെ വാര്ധക്യത്തിനും

Wednesday, September 1, 2010

പ്രീയപ്പെട്ടവളെ നീ എവിടെയാണ് ?

പ്രീയപ്പെട്ടവളെ നീ എവിടെയാണ്


നിന്നെ ഞാന്‍ ഓര്‍ക്കുട്ടില്‍ തിരക്കി
അവിടെയെങ്ങും നിന്നെ കണ്ടില്ല

നിന്നെ ഞാന്‍ ഫെസ്ബൂകില്‍ തിരക്കി
അവിടെയും  നിന്നെ കണ്ടില്ല

നിന്നെ ഞാന്‍ ട്വിട്ടറില്‍ തിരക്കി
അവിടെയും  നിന്നെ കണ്ടില്ല

ബ്ലോഗായ  ബ്ലോഗെല്ലാം
ഞാന്‍ കയറിഇറങ്ങി
ഒരു  ജാലകവാതില്‍ക്കലും
ഒരു  കൂട്ടത്തിലും
ബൂലോകത്തിലെങ്ങും
നിന്നെ ഞാന്‍ കണ്ടില്ല

എന്‍റെ പ്രതീക്ഷകളെല്ലാം
ഡിലീറ്റ് ചെയ്യുന്നതിന്
തൊട്ടു  മുന്പായി  ഞാനൊന്ന് ചോദിച്ചോട്ടെ ?

എന്‍റെ  പ്രീയപ്പെട്ടവളെ
e_ലോകത്തിലെവിടെയെങ്കിലും നീയുണ്ടോ ?
മുഖം മൂടിയണിഞ്ഞു
വേറൊരു പേരിലെങ്കിലും

Saturday, August 28, 2010

"ജ്ജ് .ജീവനുള്ളവ ശ്വസിക്കും ജ്ജ് ,, ജീവനില്ലാത്തവ വസിക്കും "

കാലം  1994  
സ്ഥലം 7B യിലെ ക്ലാസ്സ്‌ മുറി
ഏറ്റവും പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍
ഞാനും മുള്ളന്‍സുമേഷും വെളുത്തപ്രദീപും
വീട്ടുകാര്‍ കൊചൂട്ടനെന്നും നാട്ടുകാര്‍ കൊച്ചുപോട്ടനെന്നും
അധ്യാപകര്‍ മാത്രം അനീഷേന്നും വിളിക്കുന്ന എന്‍റെ
എക്കാലത്തെയും പ്രിയ കൂട്ടുകാരന്‍ ആയ അനീഷ്‌ കുമാര്‍ .k
എന്നിവര്‍ ഇരിക്കുന്നു

ബീടിപുകയുടെ മണമുള്ള വാക്കുകളാല്‍ അനീഷ്‌ എനിക്ക്
ചില കഥകളും അനുഭവങ്ങളും പറഞ്ഞു തരുന്നു.
രവീന്ദ്രന്‍ സാര്‍ സയന്‍സ് പുസ്തകത്തിലെ ജീവലോകം എന്ന
അദ്ധ്യായം പഠിപ്പിക്കുകയാണ് .ജീവനുള്ളവയുടെയും
ജീവനില്ലാത്തവയുടെയും പ്രത്യേകതകള്‍ വളരെ സരസമായി
വര്‍ണ്നിച്ചാണ് രവീന്ദ്രന്‍ സാര്‍ പഠിപ്പിക്കുന്നത്‌ .പെട്ടെന്നാണ്
സാറിന്റെ കണ്ണുകള്‍ ഞങ്ങളുടെ കഥ പരചിലിലും
ഇക്കിളിചിരികളിലും   ഉടക്കിയത്.

ഇന്നും ,അതായത് 2010 ലും എഴുത്തും വായനയും ഒരു
കുറച്ചിലായി കാണുന്ന എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരനോട്
രവീന്ദ്രന്‍ സാറിന്റെ ചോദ്യം
"ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും
തമ്മിലുള്ള വ്യത്യാസം പറയു ?"
സ്വതസിദ്ദമായ വിക്കോട് കൂടി കൊചൂട്ടന്‍ അല്ല ..
അനീഷ്‌ കുമാര്‍ .കെ മറുപടി പറഞ്ഞു ലോകത്ത്
ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത മറുപടി

"ജ്ജ് .ജീവനുള്ളവ  ശ്വസിക്കും
ജ്ജ് ,,ജീവനില്ലാത്തവ  വസിക്കും "